Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whistle Lodged

Kozhikode

ഒ​രു വ​യ​സു​കാ​ര​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ വി​സി​ൽ നീ​ക്കം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​മാ​രു​ടെ ഒ​രു വ​യ​സും മൂ​ന്നു​മാ​സ​വും പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ വി​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മേ​ധാ​വി ഡോ​ക്ട​ർ ദി​പു​വും സം​ഘ​വും ബ്രോ​ങ്കോ​സ്കോ​പ്പി സം​വി​ധാ​ന​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്തു. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി വി​വി​ധ​ഘ​ട്ട​ത്തി​ൽ ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ട്ടി​യെ പ​ല ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ഇ​ട​ത് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള വാ​യു സ​ഞ്ചാ​ര​ത്തി​ൽ കാ​ര്യ​മാ​യി ത​ട​സം ഉ​ള്ള​താ​യും ശ്വാ​സ​കോ​ശ​ത്തി​ൽ അ​വ്യ​ക്ത​മാ​യ ഒ​രു വ​സ്തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വെ​ൻ​ഷ​നി​ൽ പ​ൾ​മോ​ണോ​ള​ജി​സ്റ്റ് ഡോ. ​നി​മി​ഷ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​സു​ധാ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്രോ​ങ്കോ​സ്കോ​പ്പി സം​വി​ധാ​ന​ത്തി​ലൂ​ടെ കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പാ​വ​യു​ടെ വി​സി​ൽ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ, പീ​ഡി​യാ​ട്രി​ക് റെസി​ഡ​ൻ​സ് ഡോ. ​അ​നീ​ഷ്, ഡോ. ​അ​ജ്മി എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up